നമ്മൾ തോറ്റ ജനതയല്ല… അതിജീവിച്ചവരാണ്.

പ്രളയം താണ്ടവമാടിയ നാളുകൾ… ഒരു മനുഷ്യായുസിന്റെ സമ്പാദ്യമെല്ലാം മലവെള്ള പാച്ചിലിൽ ഒലിച്ചുപോയത് നിസഹായതയോടെ നോക്കി നിന്നവർ… അവർ, ജീവിതത്തെ വീണ്ടും കൈനീട്ടി പിടിക്കുവാൻ ശ്രമിക്കുകയാണ്, നമുക്ക് മുന്നിൽ. നമുക്കും നൽകാം, ഒരു കൈ സഹായം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി Progressive Techies നടത്തുന്ന RICE BUCKET CHALLENGE, ഇത്തവണ “അതിജീവനം” എന്ന പേരിൽ പ്രളയബാധിതർക്ക് വേണ്ടിയാണ് നടത്തുന്നത്. അതിജീവനം കിറ്റിൽ ഉൾപ്പെടുത്തേണ്ട അവശ്യസാധനങ്ങളുടെ ലിസ്റ്റ്, പോസ്റ്ററിൽ കൊടുത്തിരിക്കുന്നു. അവക്കൊപ്പം, വിവിധ തരം വൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ കൂടി ഉൾപ്പെടുത്തിയാണ് അതിജീവനം കിറ്റ് നാം വിതരണം ചെയ്യുക. പ്ലാസ്റ്റിക്കെന്ന മാരക വിപത്തിനെ സമൂഹത്തിൽ നിന്നും കഴിക്കുന്നത്ര ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി നാം ശേഖരിച്ച വസ്ത്രങ്ങളിലെ ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന സഞ്ചികളിലാണ് അതിജീവനം കിറ്റുകൾ പിറവി കൊള്ളുക.

ഇൻഫോപാർക്കിലെ എല്ലാ ബിൽഡിങ്ങുകളിലും സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ, നിങ്ങൾക്ക് കഴിയുന്നത്ര കിറ്റുകൾ നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കിറ്റുകളായി നൽകുവാൻ സാധിക്കാത്തവർക്ക്, പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ള UPI ID യിലേക്ക് കിറ്റുകൾക്കുള്ള സംഭാവനകൾ അയക്കാം.
https://upi.link/s/PTAthijeevanamKit

വിശദമായ വിവരങ്ങൾക്ക്, വിളിക്കുക:
87 14 414342, 70257 37076, 85905 35484, 91 94966 90831

അതെ, നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.