അതിജീവനം കിറ്റ്

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഇന്ന് ദുരിതക്കയത്തിൽ ആക്കിയിരിക്കുന്നു. ലോക ജനസംഖ്യയിൽ പകുതിയിലധികം ആളുകളും ഇന്ന്, ജോലിക്ക് പോകുവാനാകാതെ വീടുകളിൽ ലോക്ക് ഡൗണിൽ ആണ്. നമുക്ക് ജോലി സ്ഥലങ്ങളിൽ നമ്മൾ നിത്യേന കാണുന്ന ദിവസ വേതനക്കാരിൽ പലരും നിത്യവേതനമില്ലാതെ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുകയാണ്, ഇപ്പോൾ.

ഇവരുടെ വീടുകളിൽ ഒരു നേരത്തെ ആഹാരം എങ്കിലും എത്തിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനായി. പ്രോഗ്രസ്സിവ് ടെക്കിസ് അതിജീവനം കിറ്റുകൾ എന്ന ആശയവുമായി നിങ്ങളുടെ മുന്നിൽ എത്തുന്നു. പ്രളയകാലത്ത് നമ്മൾ വിതരണം ചെയ്ത “അതിജീവനം” കിറ്റുകൾ പോലെ തന്നെ, ഇത്തവണയും നമ്മൾ ഒരു കുടുംബത്തിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുവാൻ ഉദ്ദേശിക്കുന്നത്. ഓരോ കിറ്റുകളിലും ഏകദേശം 500/- രൂപാ വിലമതിക്കുന്ന അത്യാവശ്യ സാധനങ്ങളാണ് ഉൾപ്പെടുത്തുന്നത്. ഈ പദ്ധതിയിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ, താഴെക്കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങളുടെ സംഭാവനകൾ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അവശത അനുഭവക്കുന്നവരുടെ കണ്ണീരൊപ്പുവാൻ, നിങ്ങളുടെ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Google pay number : 9497279802(Radhika R)

UPI ID : radhikaramachandran1990@okicici

Account number : 086601514509
Ifsc code : ICIC0000940
ICICI bank

#ProgressiveTechies