#പ്രോഗ്രസ്സിവ് ടെക്കീസ് സംഘടിപ്പിച്ച ചേക്കുട്ടി പാവകളുടെ നിർമ്മാണ പരിശീലന കളരി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ കമ്പനികളിലെ നൂറോളം ടെക്കികളാണ് പരിപാടിയിൽ പങ്കെടുത്തത്. ചേക്കുട്ടിക്കൂട്ടം പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരുന്നു പാവ നിർമ്മാണം. ഇതിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ നൂറുകണക്കിന് പാവക്കുട്ടികളെയാണ് ടെക്കികൾ നിർമ്മിച്ചത്.

വരും ദിവസങ്ങളിൽ ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ നിർമ്മാണ പരിശീലനം നൽകുവാൻ പ്രോഗ്രെസ്സീവ് ടെക്കീസ് തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പാവകൾ ആവശ്യക്കാർക്ക് നേരിട്ടു എത്തിച്ചു നൽകുവാനുള്ള പ്രവർത്തനങ്ങളും തുടങ്ങുന്നതാണ്.

 

#Chekkutty