ബാല്യത്തെ പടിയിറക്കുവാന്‍ പുള്ളിപാവാടയില്‍ ഒരു ചുവന്ന പൂവിരിഞ്ഞു…

നിറമാര്‍ന്ന കൗമാരത്തിനു പ്രണയം ചൊല്ലി കൊടുത്തതും ചുവന്ന പനിനീര്‍ പൂവായിരുന്നു…

പ്രാണന്റെ പകുതിയെ നെഞ്ചോട് ചേര്‍ത്തപ്പോള്‍ നെറ്റിയിലണിഞതും ചുവപ്പ്..

കാലം ആ പകുതിയെ കവര്‍ന്നെടുത്തപ്പോള്‍ ആദ്യം മായിച്ചുകളഞ്ഞതും.. ചുവപ്പ്..

വികാരത്തിന്റെ തീവ്രതയെല്ലാം ചുവപ്പിലായിരുന്നു…..