മനുഷ്യാ നീ മറക്കുന്നുവോ,
നിൻ പുഞ്ചിരിയും മറക്കുന്നുവോ..
എന്തിനീ ക്രോധം എന്തിനീ ദുഃഖം,
വിട ചൊല്ലുക നീ, നല്കുക ചെറു പുഞ്ചിരി..

പുഞ്ചിരി നല്കീടും മുഖമല്ലോ
നിന്നിലെ ഏറ്റവും സുന്ദരം
പുഞ്ചിരി തന്നെയല്ലെയോ
ഏറ്റവും നല്ലൊരായുധം..

നിൻ അമ്മയ്ക്കു നല്കുക പുഞ്ചിരി,
നിൻ അച്ഛനുമേകുക പുഞ്ചിരി,
നിൻ സഹജീവിയെ പുഞ്ചിരിയാൽ വരവേല്കുക..

കുരുന്നു തൻ ചുണ്ടിലെ പുഞ്ചിരി
ഹാ, എത്ര മനോഹരം,
സഹധർമ്മിണിയേകിടും പുഞ്ചിരി,
അതു തന്നെയാണു നിൻ കരുത്തും..

ആധികൾ, വ്യാധികൾ, വ്യഥകൾ
എല്ലമകറ്റീടും നല്ലൊരൗഷധവും നിൻ പുഞ്ചിരി..

മനുഷ്യ നീ മറക്കുന്നുവോ,
നിന്നാൽ മാത്രം കഴിയുമീ പുഞ്ചിരി,
അതു തന്നെയും നീ മറക്കുന്നുവോ…