Tech giants into Kerala

നിസാനും ടെക് മഹേന്ദ്രക്കും ശേഷം പ്രമുഖ ജാപ്പനീസ് IT കമ്പനി ആയ ഫുജിറ്റ്സു, കേരളത്തിൽ software development center തുടങ്ങുവാൻ താത്പര്യം കാണിച്ചിരിക്കുന്നു എന്നത് കേരളത്തിലെ IT മേഖലക്ക് ഉണർവേകുന്ന ഒരു വാർത്ത തന്നെയാണ്. 2500 ൽ ഏറെ തൊഴിലവസരങ്ങൾ Fujitsu വഴി Technopark ൽ പുതുതായി ഉണ്ടാകും എന്നാണ് വിലയിരുത്തുന്നത്. പുതിയ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ നടത്തുന്ന ഇടപെടലുകളെ, IT ജീവനക്കാരുടെ കൂട്ടായ്മ എന്ന നിലയിൽ Progressive Techies അഭിനന്ദിക്കുന്നു.

Apps for Chekkutty

Chekutty app piloting was done on Sep 21st and model of the same was launched by Gopi Kallayil, Chief Brand Evangelist of Google at the Google Headquarters in Mountain View , California. Gopi, IIMC Alumni, author of two best selling titles, and a native of Kerala is a senior management personnel at Google HQ. Chekutty - the mascot symbolizing the resilience of Kerala from the great floods of 2018 has gone viral across social media with Malayalees across the world crowdsourcing and getting involved in making the mascot with the stained sarees of Chennamangalam as solidarity to the cause and...

സാലറി ചലഞ്ചിൽ ടെക്കികളും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കാൻ ബഹുമാപ്പെട്ട മന്ത്രി ശ്രീ AC മൊയ്തീൻ അവർകൾ ഇൻഫോപാർക്കിൽ എത്തിച്ചേർന്നു. കളക്ടർ ശ്രീ മുഹമ്മദ്‌ സാഫിറുള്ള, MLA മാരായ ഹൈബി ഈഡൻ,PT തോമസ്, സജീന്ദ്രൻ, സിഇഒ ഹൃഷികേശ് നായർ, ഇന്ഫോപാര്ക് അഡ്മിൻ ഓഫീസർ റെജി K തോമസ് തുടങ്ങുയവർ പങ്കെടുത്തു ഇന്ഫോപാര്ക്കിന്റ ക്ഷണം സ്വീകരിച്ചു പ്രോഗ്രസ്സിവ് ടെകിസ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി, തദവസരസത്തിൽ നമ്മൾ നടത്തുന്ന സാലറി ചലഞ്ചിന്‌ പുറമെ ഒരു തുക ബഹുമാനപെട്ട മന്ത്രിക്ക് പ്രോഗ്രസ്സിവ് ടെക്കിസ് പ്രതിനിധികൾ കൈമാറി പ്രോഗ്രസ്സിവ് ടെക്കിസ് നടത്തിയ വെള്ളപൊക്ക രക്ഷാപ്രവർത്തങ്ങുളുടെ റിപ്പോർട്ട്‌ ബഹുമാനപെട്ട മന്ത്രിക്കും, കല്ലെക്ടറിനും കൈമാറി. ഇൻഫോപാർക്കിൽ സംഘടിപ്പിക്കുന്ന ചേക്കുട്ടി പാവകളുടെ ഔദ്യോഗിക ഉത്ഘാടനം ബഹുമാനപെട്ട മന്ത്രി നിർവഹിച്ചു

One Million Goal

ഭാരതം ഒന്നാകെ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ കായിക മാമാങ്കത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് നമ്മൾ എല്ലാവരും.. കാണികളെ ആവേശതിരയിലാക്കി ഫിഫ അണ്ടര്‍ 17 ലോകകപ്പ് കടന്ന് വരുമ്പോള്‍ ഫുട്ബോള്‍ മത്സരത്തെ എല്ലാ തലത്തിലും കൂടുതല്‍ ആളുകളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനും ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് ആവേശം പകരാന്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹകരണവും നല്‍കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ വണ്‍ മില്യണ്‍ ഗോള്‍ എന്ന പ്രചരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. അണ്ടർ 17 ഫുട്ബോൾ ലോക കപ്പിന്റെ പ്രചരണാർത്ഥം കേരളത്തിൽ മുഴുവൻ സ്ഥലങ്ങളിലും നടക്കുന്ന വൺ മില്യൺ ഗോൾ ക്യാമ്പയിന് ഇൻഫോപാർക്കിൽ ആവേശകരമായ തുടക്കം

സംതൃപ്തിയുടെ നിറവിൽ ഒരു ദിനം

ഓണത്തോടനുബന്ധിച്ച് നമ്മൾ നടത്തിയ റൈസ് ബക്കറ്റ് ചലഞ്ചിന്, നിങ്ങൾ ഓരോരുത്തരും നൽകിയ ഹൃദ്യമായ പിന്തുണയുടെ ഫലമായി 2 ടണ്ണിലേറെ അരി ശേഖരിച്ചു. ശേഖരിച്ച അരിയുടെ ആദ്യ ഘട്ട വിതരണം ഇൻഫോപാർക്കിലെ നമ്മുടെ ഫെസിലിറ്റി ജീവനക്കാർക്കും മൂവാറ്റുപുഴയിലുള്ള ഒരു കോളനിയിലും നടത്തിയിരുന്നു. ബാക്കി ഉണ്ടായിരുന്ന ഒന്നര ടെണ്ണോളം അരി നമ്മളിപ്പോൾ വിതരണം ചെയ്തു കഴിഞ്ഞിരിക്കുന്നു. ശരിക്കും അർഹതപെട്ട കൈകളിൽ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട്, നമ്മൾ തിരഞ്ഞെടുത്തത് കുട്ടമ്പുഴ ആദിവാസി മേഖലയിലെ തലവച്ചപാറ എന്ന ഒരു ഉൾ ആദിവാസി ഊരിനെയാണ്. ഏകദേശം 2 മണിക്കൂറിലേറെ, അവിടുത്തെ ജീപ്പിൽ കാട്ടിലൂടെ യാത്ര ചെയ്താൽ എത്തുന്ന, "മുത്തുവൻ" വിഭാഗത്തിൽപെടുന്ന 100ഓളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഊരാണിത്. രാവിലെ 5.00 മണിയോടെ ആരംഭിച്ച യാത്ര 11:30തോടെയാണ് തലവച്ചപാറയിലെത്തിയത്. പഞ്ചായത്ത് ഭാരവാഹികളുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ തുടങ്ങിയ ഒരു ചെറിയ ചടങ്ങോടെ അരി വിതരണം ആരംഭിച്ചു. ഇത്, നമ്മൾ ഇൻഫോപാർക്കിലെ ഓരോ ജീവനക്കാരും അവർക്ക് നൽകുന്ന ഒരു ഓണ...

Homage to Gopikrishna

Homage to Gopikrishna - Technopark
'Progressive Techies', organized a candlelight vigil in Cochin Infopark and Technopark, to pay homage to Gopikrishna Durgaprasad (25), an IT professional from Andhra Pradesh who jumped to death a few days before in Pune. "In IT there is no job security. I'm worried a lot about my family" - These were the last words written in his suicide note.The incident occurred amid massive layoffs by IT companies in Pune. 'Progressive techies' organized this candle vigil to show our solidarity with the nationwide movements to ensure job security for IT employees.

കുട വാങ്ങാം കൂടെ നിൽക്കാം

ആദിവാസി ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തമ്പിന്റെയും പീസ് കളക്ടീവിന്റെയും നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി അമ്മമാർ നിർമ്മിക്കുന്ന കാർത്തുമ്പി കുടകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ്‌ 27ന് അട്ടപ്പാടിയിൽ നടന്നു. പട്ടികവർഗ്ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ കേരളത്തിലെ ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് ജനറൽ സെക്രട്ടറി ആനന്ദിന് കുട നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ തമ്പ് സെക്രട്ടറി ശ്രീ രാജേന്ദ്രപ്രസാദ് പങ്കെടുത്തു. 'കുട വാങ്ങാം കൂടെ നിൽക്കാം' എന്നുള്ള തലക്കെട്ടോടെ അവതരിപ്പിച്ച കാർത്തുമ്പിക്ക് ഐടി ലോകത്തു നിന്നും ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. പ്രോഗ്രസീവ് ടെക്കീസ് കേരളത്തിലെ ഐടി പാർക്കുകളിൽ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി 1000ത്തോളം കുടകൾക്കുള്ള ഓർഡർ നേരിട്ട് ലഭിച്ചു. ഇതിനു പുറമെ പുറത്തു നിന്നും 5000 കുടകൾക്കുള്ള ഓർഡർ ലഭിച്ചു. 100 രൂപ വിലയുള്ള പ്രീ സെയിൽ കൂപ്പൺ വാങ്ങി കുട ഓർഡർ ചെയ്ത ടെക്കി സമൂഹം കുടകൾക്കായി കാത്തിരിക്കുകയാണ്. 350 രൂപ വിലയുള്ള കുടകൾ വിതരണം ചെയ്യുമ്പോൾ ബാക്കി 250...

അഭിമാനമായി സാറ ഷെയ്ഖ; കേരളത്തിന്റെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ടെക്കി

ടെക്നോപാര്‍ക്കിലെ ബഹുരാഷ്ട്ര കമ്പനിയായ യു എസ് ടി ഗ്ളോബലിലേക്കുള്ള സാറ ഷെയ്ഖിന്റെ കടന്നുവന്നത് പുതിതൊരു മാറ്റത്തിന് തുടക്കമിട്ടാണ്. കേരളത്തിലെ ഐ ടി മേഖലയിലേക്ക് കടന്നു വന്ന ആദ്യ ട്രാന്‍സ്ജിന്‍ഡര്‍ എന്ന പദവിയാണ് സാറ ഷെയ്ഖ് സ്വന്തമാക്കിയത്. സീനിയര്‍ എച് ആര്‍ എക്സിക്യൂട്ടീവ് ആയി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പിന്നിട്ട വഴികളിലെ ദുരിതങ്ങളെക്കാള്‍ കൈവരിച്ച നേട്ടത്തില്‍ ആഹ്ളാദിക്കുകയാണ് സാറ. ഒപ്പം സാറയെ കൂടെകൂട്ടിയ സഹപ്രവര്‍ത്തകരും. മുന്‍ കാലങ്ങളില്‍ തന്റെ വ്യക്തിത്വം മറച്ചുവച്ചാണ് സാറയ്ക്ക് പല സ്ഥലങ്ങളിലും ജോലി ചെയ്യേണ്ടി വന്നത്. എന്നാല്‍ ഭിന്നലിംഗക്കാരിയാണെന്ന് വെളിപ്പടുത്തിയ ശേഷം അബുദാബിയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തുമ്പോള്‍ സാറ ഒരു ദൃഢനിശ്ചയം എടുത്തിരുന്നു, ജീവിതത്തിലെ ഒരു വെല്ലുവിളിയും തന്നെ തളര്‍ത്തില്ല എന്ന്. ആ ദൃഢനിശ്ചയമാണ് ഇന്നത്തെ നേട്ടത്തിനുപിന്നില്‍. പരീക്ഷ കഴിഞ്ഞ് ഇന്റര്‍വ്യൂവിനെത്തുമ്പോള്‍ ആണ് പലപ്പോഴും ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന കാരണത്താല്‍ ജോലിനിഷേധിക്കപ്പെടിരുന്നത്. എന്നാല്‍ യു എസ് ടി ഗ്ളോബലില്‍ ആ വിഷമം ഉണ്ടായില്ലെന്നും സാറ പറഞ്ഞു. സാംസ്കാരിക കേരളവും തൊഴിലിടങ്ങളും...