നിസാനും ടെക് മഹേന്ദ്രക്കും ശേഷം പ്രമുഖ ജാപ്പനീസ് IT കമ്പനി ആയ ഫുജിറ്റ്സു, കേരളത്തിൽ software development center തുടങ്ങുവാൻ താത്പര്യം കാണിച്ചിരിക്കുന്നു എന്നത് കേരളത്തിലെ IT മേഖലക്ക് ഉണർവേകുന്ന ഒരു വാർത്ത തന്നെയാണ്. 2500 ൽ ഏറെ തൊഴിലവസരങ്ങൾ Fujitsu വഴി Technopark ൽ പുതുതായി ഉണ്ടാകും എന്നാണ് വിലയിരുത്തുന്നത്.

പുതിയ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ നടത്തുന്ന ഇടപെടലുകളെ, IT ജീവനക്കാരുടെ കൂട്ടായ്മ എന്ന നിലയിൽ Progressive Techies അഭിനന്ദിക്കുന്നു.