Salary Challengeന്, IT സമൂഹത്തിൽനിന്നും ആവേശകരമായ സ്വീകരണം.
മാസാദ്യമായി… ഏവർക്കും മാസ ശമ്പളം ആക്കൗണ്ടിൽ ക്രഡിറ്റായതിന്റെ മെസേജുകൾ ഫോണിൽ വന്നിട്ടുണ്ടാവാം.കേരളം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. We Shall Overcome… എന്നത് ഒരോ മലയാളിയുടെയും ഹൃദയസ്പന്ദനമായ് മാറിക്കഴിഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസം മുതൽ സമ്പദ് വ്യവസ്ഥയെ വീണ്ടും വളർച്ചയുടെ പാതയിലേക്ക് എത്തിക്കുന്നത് വരെയുള്ള ബൃഹത്തായ ഒരു യജ്ഞമാണത് ഇനി നമ്മുടെ മുന്നിലുള്ളത്.
അതിനുള്ള കാര്യക്ഷമമായ പ്രവർത്തനത്തിന് നമുക്ക് ചെയ്യാനാകുന്ന ഏറ്റവും വലിയ സഹായം ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്നതാണ്. അത് ഒരു ചലഞ്ചായി തന്നെ ഏറ്റെടുത്തു കൊണ്ടുള്ള Progressive Techies ന്റെ #SalaryChallenge ന് വളരെ ആവേശകരമായ സ്വീകരണമാണ് കേരളത്തിലെ IT സമൂഹം നൽകി കൊണ്ടിരിക്കുന്നത്. ഇനിയും Donation ആരംഭിക്കാത്തവർ, എത്രയും വേഗം ഈ ചലഞ്ച് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Step1) Open the bleow url and donate to CMDRF. Once it done, you can download the certificate from the same site itself. https://donation.cmdrf.kerala.gov.in

Step2) Post the certificate on your FB wall with below hashtags and challenge your friends to do the same.
#SalaryChallenge
#ProgressiveTechies

കഴിവുള്ളവരെല്ലാം തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. തികച്ചും സുതാര്യമായ CMDRFലേക്ക് ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി, 10 മാസം കൊണ്ട് സംഭാവന ചെയ്യുന്നതാണ് #SalaryChallenge. എല്ലാ സംഭാവനകളും Income tax rule section 80G(2)(iii hf) പ്രകാരം 100% നികുതിയിളവിന് അർഹമാണ്.

Link for CMDRF Donation:-
https://donation.cmdrf.kerala.gov.in

നവകേരള നിർമിതിക്കായി നമുക്ക് കൈകോർക്കാം!

#SalaryChallenge
#ProgressiveTechies
#SalaryChallengePT
#TogetherWeCan
#WeShallOvercome

Thanks,

Progressive Techies | Forum of IT Employees, Kerala.