സാലറി ചലഞ്ചിൽ ടെക്കികളും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കാൻ ബഹുമാപ്പെട്ട മന്ത്രി ശ്രീ AC മൊയ്തീൻ അവർകൾ ഇൻഫോപാർക്കിൽ എത്തിച്ചേർന്നു. കളക്ടർ ശ്രീ മുഹമ്മദ്‌ സാഫിറുള്ള, MLA മാരായ ഹൈബി…

Read More

ചേക്കുട്ടി പാവകളുടെ നിർമ്മാണ പരിശീലന കളരി

#പ്രോഗ്രസ്സിവ് ടെക്കീസ് സംഘടിപ്പിച്ച ചേക്കുട്ടി പാവകളുടെ നിർമ്മാണ പരിശീലന കളരി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ കമ്പനികളിലെ നൂറോളം ടെക്കികളാണ് പരിപാടിയിൽ പങ്കെടുത്തത്. ചേക്കുട്ടിക്കൂട്ടം പ്രവർത്തകരുടെ സാന്നിധ്യത്തിൽ…

Read More

കുട വാങ്ങാം കൂടെ നിൽക്കാം

ആദിവാസി ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തമ്പിന്റെയും പീസ് കളക്ടീവിന്റെയും നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി അമ്മമാർ നിർമ്മിക്കുന്ന കാർത്തുമ്പി കുടകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ്‌ 27ന് അട്ടപ്പാടിയിൽ നടന്നു. പട്ടികവർഗ്ഗക്ഷേമ…

Read More

What they said

  • 2013 ലെ ശിശുമരണങ്ങളെ തുടര്‍ന്നാണ് ഗോത്രവര്‍ഗ്ഗ കൂട്ടായ്മയായ ‘തമ്പ് ‘ (സെന്‍റര്‍ ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷൻ ഡെവലപ്മെന്റ് & റിസേര്‍ച്ച്) അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ അതിജീവന പ്രതിസന്ധിയ്ക്ക് പരിഹാരം എന്ന നിലയില്‍ കാര്‍തുമ്പി കുടകളുടെ 6 നിർമാണ യൂണിറ്റുകള്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ ആരംഭിച്ചത്. ഓണ്‍ലൈൻ കൂട്ടായ്മയായ പീസ് കളക്ടീവ് ആണ് അതിനാവശ്യമായ മൂലധന സമാഹരണം നത്തുവാൻ ഞങ്ങളെ സഹായിച്ചത്. ഈ വര്‍ഷം മുതല്‍ പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പിന്‍റെ സഹകരണവും കാര്‍തുമ്പി കുടകള്‍ക്കുണ്ട് . ഒരു വ്യവസായ സംരംഭം എന്ന നിലയില്‍ വിപണന സാധ്യതകളെ പറ്റി ആലോചിക്കവെയാണ് നവമാധ്യമങ്ങളില്‍ നിന്നും കാര്‍തുമ്പി കുട നിർമാണ യൂണിറ്റിനെപ്പറ്റി വായി ച്ചറിഞ്ഞു, ടെക്നോളജി മേഖലയിലെ പുരോഗമന ചിന്താഗതിക്കാരായ ഒരു കൂട്ടം യുവതീയുവാക്കളുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് ഞങ്ങളെ തേടിയത്തുന്നത്. ടെക്നോളജി മേഖലയില്‍ വിരാജിക്കുമ്പോഴും സാമൂഹ്യ പ്രതിബദ്ധത യുടെ വലിയ മനസ്സ് കൈമോശം വരാത്തവരാണ് പ്രോഗ്രസീവ് ടെക്കീസ്. അവര്‍ കുടകള്‍ വിലക്ക് വാങ്ങി ഞങ്ങള്‍ക്ക് താങ്ങും തണലുമായി. ഒരു കുട ഒരാള്‍ വാങ്ങുമ്പോൾ നൂറു രൂപയോളം ആദിവാസി കുടുംബങ്ങളില്‍ എത്തുന്ന പദ്ധതിയാണ് ‘തമ്പ് ‘ നടപ്പിലാക്കിയത്. അതിന് താങ്ങായി പ്രോഗ്രസീവ്ടെക്കീസിലെ അംഗങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നത് വേദനിക്കുന്നവന്റെ ഓരം ചേര്‍ന്ന് നില്‍ക്കുവാനുള്ള വലിയ മനസ്സ് സ്വന്തമായുള്ളതുകൊണ്ടാണ്. ആ വലിയ മനസ്സുകള്‍ക്ക് ‘തമ്പ് ‘-ന്റെ ഒരായിരം നന്ദി.

    തുടര്‍ന്നും ഞങ്ങളുടെ യാത്രയില്‍ പ്രോഗ്രസീവ് ടെക്കീസിന്റെ സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    – രാജേന്ദ്രപ്രസാദ് , പ്രസിഡന്റ്, തമ്പ്
  • ഓണാശംസകൾ പ്രിയ സുഹൃത്തേ… ഇന്നത്തെ ഓണോത്സവം എങ്ങനെ താരോത്സവമാണോ? സിനിമാതാരങ്ങൾ നിറഞ്ഞ വൻ കളർഫുൾ ഓണമൊരുക്കാൻ മാധ്യമങ്ങൾ നെട്ടോട്ടമോടുന്ന സമയമാണ്. പക്ഷെ അഭിനയതാരങ്ങളല്ല… നമ്മുടെ താരങ്ങൾ ജീവിതത്തിലെ താരങ്ങളാണ്. എല്ലാവരും ഓണമുണ്ണു മ്പോൾ അരിക്ക് വകയില്ലാത്തവരെ ഊട്ടാൻ മുന്നിട്ടിറങ്ങിയ പ്രോഗ്രസീവ് ടെക്കീസ്. ആദിവാസി സമൂഹത്തിനു വേണ്ടി ഇവർ ചെയ്തുകൊണ്ടിരിക്കുന്നത് ഓരോ യുവത്വത്തിനും ഒരു മാതൃകയാണ്. ഇന്നത്തെ നമ്മുടെ ടൈംപാസിലെ താരങ്ങൾ ഇവരാണ്

    — RJ Neena, RADIO MANGO 91.9 KOCHI